പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53) ഭർത്താവായ രാജൻ ആണ് കുത്തിക്കൊന്നത്. വീട്ടിൽ വച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. അതിനുശേഷം രാജൻ സ്വയം ശരീരത്തിൽ കുത്തുകയും ചെയ്തു.

ശബ്ദം കേട്ട് മകൾ എത്തിയപ്പോൾ രക്‌തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കാണുകയായിരുന്നു . രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 ഓടെ ആയിരുന്നു സംഭവം നടന്നത്.

തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ച്‌ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്ന‌ങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു . ഇതിനു മുൻപും ഇയാൾ ചന്ദ്രികയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം.

Related Posts