ബെംഗളൂരു മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തനങ്ങൾ തുടങ്ങുന്ന സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം “സുവർണ തൂലിക 2026” ഏപ്രിൽ 12-ന് ഹെന്നൂർ ശ്രീരാം ഗ്ലോബൽ സ്‌കൂളിൽവച്ച് നടക്കും. സാഹിത്യോത്സവത്തോടനുബന്ധിച്ചു പ്രമുഖ സാഹിത്യചിന്തകനും വിമർശകനുമായ സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം ഉണ്ടായിരിക്കും.
നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ച എഴുത്തുകാരെ സുവർണ തൂലിക അവാർഡ് നൽകി ആദരിക്കും. മലയാളത്തിൻ്റെ അതുല്യ പ്രതിഭയായിരുന്ന പി.പദ്‌മരാജൻ്റെ സിനിമകളെ ആസ്പദമാക്കിയുള്ള ചർച്ചകളും സംഗീത-നൃത്താവിഷ്‌കാരങ്ങളും ചേർന്നുള്ള ‘പദ്‌മരാജ സ്മൃതി’ എന്ന പരിപാടി ഉണ്ടായിരിക്കും. ജഗദ കല്യാണിയുടെ ‘ഹൃദയപൂർവ്വം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനചടങ്ങും ഇതിനോടനുബന്ധിച്ചു നടക്കും. ലോക കേരളസഭയിൽ നാലാം തവണയും അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ശശിധരനെ ചടങ്ങിൽ ആദരിക്കും.