മദ്യപിച്ച് വാഹനമോടിച്ച ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ അറസ്റ്റ് ചെയ്തു. നിലവിൽ ഡേവിഡ് വാർണർ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെങ്കിലും വൈകാതെ തന്നെ കോടതിയിൽ ഹാജരാകേണ്ടി വരും.
ഞായറാഴ്ച രാത്രി സിഡ്‌നിയിലെ മാറൂബ്രയിൽ നടന്ന ബ്രീത്തിങ് ടെസ്റ്റിൽ, അനുവദനീയമായ പരിധിയിയേക്കാൾ ഇരട്ടിയിലധികം മദ്യം അദ്ദേഹത്തിൻ്റെ ശരീരത്തിൽ കണ്ടെത്തി.
പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടുമുമ്പ് ഡേവിഡ് വാർണർ വാഹനം നിർത്തി പാർക്ക് ചെയ്യാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.