പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 12മത് വാർഷീക പൊതുയോഗം ബേയ് ഗ്രിൽ ഹോട്ടലിൽ വെച്ച് നടന്നു. യോഗത്തിൽ സന്തോഷ്‌ കുമാർ സ്വാഗതവും പ്രസിഡണ്ട് രമേഷ് കുമാർ അധ്യക്ഷതയും നിർവഹിച്ചു. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി രാഗേഷ് കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു.

സംഘടനയുടെ ഈ വർഷത്തെ പുതിയ അംഗങ്ങളുടെ നോർക്ക കാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു. സംഘടന ഏപ്രിൽ 26ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ച് വിശദമായ ചർച്ച നടത്തി. സംഘടനയുടെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടത്തുവാൻ സംഘടന തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും, ഓണാഘോഷ കമ്മിറ്റി രൂപകരിക്കുകയും ചെയ്തു.

ചർച്ചയിൽ ചെയർമാൻ ഡി ആർ കെ പിള്ളൈ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ, സെക്രട്ടറി ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ്‌ കുമാർ, സെക്രട്ടറി ജിജോ മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ അരുൺ കുമാർ നന്ദി രേഖപ്പെടുത്തി.

Related Posts