വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു​വ​രും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​താ​യി എ​സ്.​ജ​യ​ശ​ങ്ക​ർ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന ആ​റാ​മ​ത്തെ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണി​ത്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യി എ​സ്.​ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഇ​ന്ത്യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വും വി​ത​ര​ണ​ത്തി​ലെ ത​ട​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന​താ​യാ​ണ് വിവരം.

Related Posts