കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി. പാസ് കാലവധി മാർച്ച് 31ന് അവസാനിച്ച പശ്ചാത്തലത്തിൽ പാസ് നീട്ടണമെന്ന് വിദ്യാർഥികളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വിഷയം അവലോകനം ചെയ്ത ട്രാൻസ് പോർട്ട് കോർപറേഷൻ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒരേ പാസ് ഉപയോഗിച്ച് 10 ദിവസത്തേക്ക് കൂടി യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കെ. എസ്.ആർ.ടി.സി. ചീഫ് ട്രാഫി ക് മാനേജർ എസ്. രാജേഷ് പറഞ്ഞു.

Related Posts