ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യും മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ നേ​​​ടി​​​യ​​​താ​​​യും കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ സ​​​ർ​​​വ​​​കാ​​​ല നേ​​​ട്ട​​​മാ​​​ണി​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 54.84 ശ​​​ത​​​മാ​​​നം പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 45.16 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​മാണ്.

മു​​​ൻ സാ​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 128ൽ​​​നി​​​ന്ന് 145 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 2025ൽ 35,000 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് 38424 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.
പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യവും ഇ​​​ന്ത്യ​​​യാ​​​ണ്. 2021 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​ഗോ​​​ള ആ​​​യു​​​ധ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 8.3 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്ത്യ​​​യാ​​​ണു ന​​​ട​​​ത്തിയ​​​ത്.

Related Posts