നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ഒരുങ്ങുന്നു. പുനീതിൻ്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. പാഠഭാഗം ഏതു ക്ലാസിലെ പുസ്‌തകത്തിലാണ് ഉൾപ്പെടുത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അച്ഛനും കന്നഡ സിനിമയിലെ അതികായനുമായിരുന്ന രാജ്കുമാറിൻ്റെ ജീവിതം സ്കൂ‌ൾ പാഠപുസ്‌തകത്തിൻ്റെ ഭാഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് നാലരവർഷം മുൻപായിരുന്നു പുനീതിൻ്റെ മരണം. ബാലതാരമായി സിനിമയിലെത്തി സൂപ്പർതാരമായി വളർന്ന പുനീതിൻ്റെ ജീവിതം വിദ്യാർഥികളെ പഠിപ്പിക്കണമെന്ന ആരാധകർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ തീരുമാനം.

Related Posts