വയനാട് ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിതരായ നിർധന കുടുംബത്തിൽപെട്ട അഞ്ചു വിദ്യാർത്ഥികൾക്ക് ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ഈ വർഷം ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ‘ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്’ കൈമാറി. പ്രദേശത്തെ തീർത്തും അർഹരായ 5 വിദ്യാർത്ഥികൾക്ക്‌ നൽകാനുള്ള തുക ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ട്രഷറർ ഷാജൽ സി എച്ചിൽ നിന്നും ബത്തേരി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് വയനാട്ടിലെ സമസ്തയുടെ പോഷക സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സമസ്ത താലൂക് ജന.സെക്രട്ടറി മുസ്തഫ ദാരിമി ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷവും ബാംഗ്ലൂർഎസ്‌ കെ എസ് എസ്‌ എഫിൻ്റെ വിദ്യാഭ്യാസ ധനസഹായം നൽകിയിരുന്നതും മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരായ നിർധനരായ വിദ്യാർത്ഥികൾക്കായിരുന്നു. ഇരുപതോളം വിദ്യാർത്ഥികൾക്കായി അഞ്ചുലക്ഷത്തോളം രൂപയുടെ സ്കോളർഷിപ് ഇതുവരെ നല്കാൻ കഴിഞ്ഞുവെന്നും തുടർന്നും വിദ്യാഭ്യാസ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവരായ തീർത്തും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സഹായിക്കുക എന്നതാണ് ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ് പദ്ധതി കൊണ്ട് ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ഉദ്ദേശിക്കുന്നതെന്നും സി എച്ച് ഷാജൽ ബാംഗ്ലൂർ പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ എസ്‌ വൈ എസ്‌ വയനാട് ജില്ലാ ജോ. സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി, ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സെക്രട്ടറി നൗഫൽ മാസ്റ്റർ, എസ്‌ കെ എസ് എസ്‌ എഫ് വിഖായ കൺവീനർ ശനൂബ് കോളിയാടി തുടങ്ങിയവർ സംബന്ധിച്ചു.

Related Posts