പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്. പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീഷാണ് പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ബി​ജെ​പി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ​സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നുമാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട​ക്ക​ന്ത​റ​യി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ​ത്.

ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ​മെ​ന്ന് വ്യ​ക്ത​മാ​ക്കി പി​ന്നാ​ലെ പി​ഷാ​ര​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ട​ക്കു​ന്ത​റ അ​മ്പ​ല​ത്തി​ന് പു​റ​കു​വ​ശ​ത്തു​ള്ള ചെ​റി​യൊ​രു ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പി​ഷാ​ര​ടി പറഞ്ഞു.

Related Posts