ബെംഗളൂരു കടുത്ത വേനൽ ചൂടിനെ തുടർന്നു വടക്കൻ കർണാടകയിലെ സർക്കാർ ഓഫിസുകളിൽ ജോലി സമയം രാവി ലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി. മേയ് വരെ ഈ സമയക്രമം തുടരും. കലബുറഗി ഡിവിഷനിലും ബെളഗാവി ഡിവിഷനിലെ വിജയപുര, ബാഗൽക്കോട്ട് ജില്ലകളിലുമാണിത് നടപ്പിലാക്കിയത്. സമയമാറ്റം ഒരു വിധത്തിലും ജോലിയുടെ കാര്യക്ഷമതയെ ബാധിക്കരുതെന്നും കലക്ടർമാരോ ജില്ലാ സിഇഒമാരോ ആവശ്യപ്പെട്ടാൽ കൂടുതൽ സമയം ജോലി ചെയ്യാൻ തയാറാകണമെന്നും ഭരണവകുപ്പ് അണ്ടർ സെക്രട്ടറി ബി.വിമലാ ക്ഷി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Related Posts