വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍.പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്.
എന്നാല്‍ അഞ്ജലി പി വി എന്ന പേര് വന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്.
ബിജെപി നമുക്ക് അറിയാവുന്ന ഒരു പാര്‍ട്ടിയും തനിക്ക് വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. എത്രത്തോളം വികസന പദ്ധതികള്‍ തൃപ്പൂണിത്തുറയ്ക്ക് എത്തിക്കാന്‍ സാധിക്കുമോ അതെല്ലാം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്.വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് ബിജെപി കുടുംബത്തില്‍ ഇപ്പോള്‍ നില്‍ക്കുന്നത്.