മലപ്പുറം കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്നാന്നി സ്വദേശികളായ അൻസിഫ് (19), അസ്ലം (19) എന്നീ യുവാക്കളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കുപറ്റി. ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.
ന്നാനി-കുറ്റിപ്പുറം ദേശീയപാതയിലെ സർവീസ് റോഡിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിച്ചു വീണു. അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. അൻസിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അപകടത്തിൽ മരിച്ച അൻസിഫും അസ്ലമും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.