മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഡി കെ ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ അഞ്ച് വർഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ രാഹുൽ ഒരുങ്ങുന്നത്. നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖർഗെയും നിലപാടെടുത്തിരുന്നു. ഈ മാസം നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനായിരുന്നു തീരുമാനം.തെരഞ്ഞെടുപ്പ്, ബജറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്‌ച നീട്ടിവെക്കുകയായിരുന്നു.