വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ വെടിക്കെട്ടോടെ ഐ പി എല്ലിലെ ആദ്യപോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകർപ്പൻ ജയം. സണ്‍റൈസേഴ്സിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മറികടക്കുകയായിരുന്നു.
ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അർദ്ധ സെഞ്ചുറി നേടി. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്.
ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ഇഷാന് കിഷനാണ് ടോപ് സ്കോറര്‍. ഇഷാന് 38 പന്തില്‍ 80 റണ്‍സെടുത്തു.18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്യുടെ ബാറ്റിങും സണ്‍റൈസേഴ്സിന് രക്ഷയായി. ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.