തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എസ് ഡി പി ഐയുമായി സിപിഎം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് സിപിഎം നേതാവ് എം.എ ബേബി. അവരുടെ പ്രവർത്തനശൈലി ജനാധിപത്യത്തിന് ഗുണകരമല്ലെന്നതാണ് പാർട്ടിയുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിഡിപി നിലവിൽ നൽകുന്ന പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, അബ്ദുൾ നാസർ മഅദനി തന്നെ തൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ബിജെപിയുടെ അയ്യായിരത്തോളം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് യുഡിഎഫിൻ്റെ ഒരു മുതിർന്ന നേതാവ് പരസ്യമായി പറഞ്ഞത് ഗൗരവകരമാണെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകളിലൂടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുവരുന്നത്. ഇത്തരം രാഷ്ട്രീയ ‘ഡീലുകൾ’ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts