മുന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഡല്‍ഹിയില്‍. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് ഡല്‍ഹിയിലെത്തിയത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടിയന്തരമായി വിളിപ്പിച്ചതാണെന്നാണ് വിവരം. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ കെ സുധാകരന്‍ വൈകിട്ടോടെ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ വിഷയമെന്തെന്ന് വ്യക്തമല്ല.

സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്.

Related Posts