സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

Related Posts