രണ്ട് മാസത്തോളം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗി(ഐപിഎൽ)ൻ്റെ 19-ാം പതിപ്പ് തുടങ്ങാൻ ഇനി രണ്ട് നാൾ കൂടി. ശനിയാഴ്ച്ച വൈകീട്ട് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടക്കും. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് നിലവിലെ ജേതാക്കളായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഫൈനൽ ഉൾപ്പെടെ 84 മത്സരങ്ങൾ നീളുന്ന ക്രിക്കറ്റ് മാമാങ്കം മെയ് 31ന് ഫൈനലോടെ സമാപിക്കും.
കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ജേതാക്കളായതിൻ്റെ ആഘോഷങ്ങൾക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയതിന് ആദരമർപ്പിച്ചുകൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.