പെസഹ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പരിശീലനവും ഉപേക്ഷിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. പുണ്യദിനങ്ങളില്‍ പരീക്ഷകളും തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശീലനങ്ങളും നടത്തുന്നത് അപലപനീയമാണെന്നും കെസിസി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന മതപരമായ സ്വാതന്ത്ര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിത്.
ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം നൽകിയതായി കെസിസി പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറര്‍ റവ. ഡോ. ടി.ഐ. ജയിംസ് എന്നിവര്‍ അറിയിച്ചു.