ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ന് നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം നടക്കുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, തുടങ്ങിയ വൻകിട താരമെല്ലാം ഇന്ത്യക്കായി അണി നിരക്കും. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നി വരിൽ ഒരാൾ വിക്കറ്റ് കീപ്പറാകും.

പരിക്കിനുശേഷം ട്വൻറി-20 പരമ്പരയിലൂടെ തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ കൃത്യതയും ടീമിൻ്റെ പ്രകടനത്തിൽ നിർണായകമാകും. ട്വൻറി-20 പരമ്പരയിൽ വിക്കറ്റ് വീ ഴ്ത്തിയെങ്കിലും ഷമി റൺസ് വഴങ്ങിയിരുന്നു.

സൂര്യകുമാർ യാദവ് നയിച്ച് ട്വൻ്റി 20 ടീമിനോട് 4-1നു പരമ്പര നഷ്ടപ്പെട്ടതിൻ്റെ ക്ഷീണം. രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ ഏകദിന സംഘത്തോടു തീർക്കാനാണ് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം.

Related Posts