200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതിൽ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നൽകിയത്. തുടർന്ന് രാജീവ്‌ ചന്ദ്രശേഖറിൻ്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു.

ബിജെപിയെ അനുഗഹിക്കാൻ ഉത്തർപ്രദേശിൽ നിന്ന് അഘോരികൾ വന്നതിനെക്കുറിച്ചും ശബരിനാഥൻ അഭിപ്രായപ്പെട്ടു. താൻ വോട്ടർമാരെയാണ് കാണുന്നത് എന്നും സ്വാമിമാർ വന്നുപോകട്ടെ എന്നും ശബരിനാഥൻ പറഞ്ഞു. വന്ന സ്വാമിമാർ യോഗിയുടെ യുപിയെക്കുറിച്ചാണ് പറഞ്ഞത്.

ഇതാണ് തനിക്ക് രാജീവ് ചന്ദ്രശേഖറോട് പറയാൻ ഉള്ളത് എന്നും ശബരിനാഥൻ പറഞ്ഞു. ബിജെപിയുടെ സീൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസിൽ കണ്ടതിനെയും ശബരിനാഥൻ വിമർശിച്ചു. ബിജെപി ഓഫീസിലാണോ ഇലക്ഷൻ കമ്മീഷൻ്റെ സീൽ എന്നും ഗുരുതരമായ വിഷയമാണ് എന്നും ശബരിനാഥൻ പറഞ്ഞു.

Related Posts