ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ തിരുവുത്സവത്തിനു പരിസമാപ്തി. വെള്ളിയാഴ്‌ച പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിച്ച മൂന്ന് ദിവസത്തെ ഉത്സവം ഇന്ന് ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല, മഹാഗുരുതി എന്നിവയോടുകൂടി സമാപിച്ചു.

ഇന്ന് പതിവുപൂജകൾക്കു ശേഷം ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കാര്യദർശിയും, സഞ്ജീവനി ആശ്രമം ചാരിറ്റിൾ ട്രസ്റ്റ്, മുഖ്യ ആചാര്യനുമായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി, ശ്രീ ജയസൂര്യ നമ്പൂതിരി എന്നിവർ ചേർന്നു രാവിലെ 9ന് പണ്ഡാരപൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു കൊണ്ടു പൊങ്കാലയുടെ ആരംഭം കുറിച്ചു. ആയിരക്കണക്കിന് സ്ത്രീഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കാൻ എത്തിയിരുന്നു. ക്ഷേത്രത്തിൽ എത്തി. സുപ്രസിദ്ധ വേദപണ്ഡിതൻ ബ്രഹ്മശ്രീ ഡോ.രമേശ് നമ്പൂതിരി ഇളമൺമഠം നടത്തുന്ന ആത്മീയ പ്രഭാഷണം. ഉച്ചയ്ക്ക് 12.00ന് മഹാ അന്നദാനം, വൈകിട്ട് 5.30ന് നടതുറക്കൽ 6.30ന് ദീപാരാധന എന്നിവ തിരുവുത്സവത്തോടനുബന്ധിച്ചു നടന്നു.

വെള്ളിയാഴ്‌ച രാവിലെ 7.30ന് രാമചന്ദ്രപുരം കേശവനിലയത്തിൽ നിന്നും ആരംഭിച്ച പൂത്താലി/തിരുവാഭരണ ഘോഷയാത്ര ജാലഹള്ളി അയ്യപ്പടെമ്പിൾ, ചൊക്കസാന്ദ്ര വഴി ക്ഷേത്രത്തിൽ അവസാനിച്ചു, ദേവീഭക്തർ സമർപ്പിച്ച പൂത്താലികൾ നവകാഭിഷേകത്തിനുശേഷം ദേവീവിഗ്രഹത്തിൽ ചാർത്തി പ്രസന്നപൂജയോടുകൂടി നടന്നു. ശ്രീ ഭൂതബലി ക്ഷേത്രത്തിൽ മീന രാഘവൻ & ടീമിൻ്റെ വിഷ്‌ണു സഹസ്രനാമ (സൗന്ദര്യലഹരി) ജപവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിമുതൽ അന്നദാനം, രാധാകൃഷ്‌ണൻ, അമ്പിളി രാധാക്യഷ്ണൻ വക വഴിപാട്, വൈകിട്ട് 5.30 മണിക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ദേവിയുടെ തിരുഎഴുന്നള്ളത്ത്, ക്ഷേത്രത്തിൽ നിന്നും മാധവാര ഗ്രാമത്തിലുള്ള ദേവീക്ഷേത്രത്തിലേക്കും അവിടെ നിന്നും തിരിച്ചും ദേവീ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടുകൂടി ജീവിതയിൽ എഴുന്നള്ളിച്ചു. അനന്തരം നിറപറ സമർപ്പണം തുടർന്ന് ദീപാരാധനയും എന്നിവയും നടന്നു.

ഇന്നലെ പൂജകളിൽ ഏറ്റവും മഹത്തായ പൂജ എന്ന് കണക്കാക്കപ്പെടുന്ന ശ്രീചക്രപൂജ നടന്നു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ശ്രീചക്രപൂജയ്ക്ക് കാർമികത്വം വഹിച്ചു. പൂജയുടെ ഭാഗമായി ദേവിയുടെ ഒൻപത് ഭാവങ്ങളെ സങ്കൽപ്പിച്ചു കൊണ്ട് പത്ത് വയസ്സിൽ താഴെയുള്ള ഒൻപതു ബാലികമാരെ പൂജിച്ചു. ഉച്ചയ്ക്ക് 12.00മണിക്ക് അന്നദാനം ഉണ്ടായിരുന്നു. വൈകിട്ട് 5.30ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ദേവിയുടെ തിരുഎഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും മാധാവര ശനീശ്വരൻ കോവിലിലേക്കും അവിടെ നിന്ന് തിരിച്ചും ദേവീ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടുകൂടി ജീവിതയിൽ എഴുന്നള്ളിച്ചു. നിറപറ സമർപ്പണം. ദീപാരാധന എന്നിവയും ഉണ്ടായിരുന്നു.

Related Posts