സ്വർണവില വീണ്ടും ലക്ഷം കടന്നു. ഇന്ന് ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ് പവന് വില ലക്ഷത്തിൽ താഴെയായപ്പോൾ വൈകീട്ട് രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. വൈകീട്ട് പിന്നെയും വില വർധിച്ചു. ഇത്തവണ ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന് 500 രൂപ വർധിച്ച് 13,135 രൂപയായി. ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപയാണ് വർധിച്ചത്.

Related Posts