നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം.
എളമക്കര പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം 78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. സനൽ കുമാറിൻ്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകിയിരുന്നു.പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
പരാതിയിൽ ഉറച്ചു നിൽക്കുകയാണ് നടി. 2022 ൽ ഇതേ നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയിൽ സനൽകുമാർ ശല്യം തുടർന്നതെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.