വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ. ഈ മാസം 25 മുതൽ മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. പെൻഷനുള്ള പണം അനുവദിച്ച് നേരത്തെ തന്നെ ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
2000 രൂപ വീതം പെൻഷൻ 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.