കോഴിക്കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒളവണ്ണ, പനങ്ങാട്, പെരുമണ്ണ, നല്ലളം, കക്കോടി എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നാളെ 15000 പക്ഷികളെ കൊന്നെടുക്കും. 20 അംഗ ആർആർടി സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗവും ചേർന്നു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്.
ആശങ്ക വേണ്ട എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു. മനുഷ്യരിലേയ്ക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീ.മി പരിധിയിൽ നിരീക്ഷണം നടത്തും. നിലവില്‍ മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വൈറസ് മനുഷ്യരിലേയ്ക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. രോഗലക്ഷണങ്ങളുള്ള കോഴികളെയോ ചത്ത പക്ഷികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.