തെരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘനത്തിന് ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ പോലീസ് കേസെടുത്തു. മാതൃകാ ചട്ടം ലംഘിച്ചെന്നും പോലീസിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. ബിഎൻഎസ് സെക്ഷൻ 223 പ്രകാരം ഗോവിന്ദ്‌പുരി പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. കൽക്കാജി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അതിഷി.
ഇവർ 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിംഗ് മാർഗിൽ നിൽക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന് മാറി പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അവിടെ തന്നെ തുടർന്ന് പോ ലീസിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തുകയുമാണ് ചെയ്‌തത്.