കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഘോഷം. കെ. സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ കെ. സുധാകരന്റെ അനുയായികളാണ് ആഘോഷപ്രകടനം നടത്തുന്നത്. ഡിസിസി തലത്തിൽ ചർച്ച നടത്തി സുധാകരന് സ്വീകരണം നൽകുമെന്ന് അനുയായികൾ പറഞ്ഞു.
നാളെ സുധാകരൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. സീറ്റ് കെ. സുധാകരന് ലഭിക്കില്ലെന്ന വാർത്ത പുറത്തുവന്നപ്പോൾ സുധാകരന്റെ അനുയായികൾ പ്രതിഷേധവുമായി ഡിസിസി ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുധാകരനെ അല്ലാതെ മറ്റൊരാളെ സ്ഥാനാർഥിയായ അംഗീകരിക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ നിലപാട്.