കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നു റെയിൽവേ നിയമന പരീക്ഷ മാറ്റിവച്ചു. 295 തസ്തികകളിലേക്ക് ഇന്നലെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായി പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണു ദക്ഷിണ പശ്ചിമ റെയിൽവേ പരീക്ഷ മാറ്റിവച്ചുത്. ബെംഗളൂരുവിലെയും ഹുബ്ബള്ളിയിളെയും പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയ കന്നഡ രക്ഷണ വേദി കെ പ്രവർത്തകർ, കന്നഡയോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളോട് അനീതി കാട്ടരുതെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts