ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഐ​എ​സി​നെ നി​യ​മി​ച്ചു. കോ​ഴി​ക്കോ​ട് പോ​ലീ​സ് ജി​ല്ല മേ​ധാ​വി​യാ​യി നാ​രാ​യ​ണ​ന്‍ ഐ​പി​എ​സ് നെയും, തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി തോം​സ​ണ്‍ ജോ​സ് ഐ​പി​എ​സ് നെയും മാറ്റാൻ നിർദ്ദേശം നൽകി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ഓ​ഫീ​സ​ര്‍​മാ​രി​ല്‍ എ​സ്. വ​ന്ദ​ന​യെ ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ​യാ​യും ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ആ​യും നി​യ​മി​ച്ചു. ക​ണ്ണൂ​രി​ല്‍ ജി​ല്ല ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലാ​യും ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യും സ​ച്ചി​ന്‍ കൃ​ഷ്ണ പ്ര​വ​ര്‍​ത്തി​ക്കും.

വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​. നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളി​ല്‍ നി​ന്നും സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നും ന​ല്‍​ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​.

Related Posts