മസ്തിഷ്ക മരണം സംഭവിച്ചതും വെൻ്റിലേറ്റർ സഹായത്തോടെ കഴിയുന്നതുമായ ഒരു വ്യക്തിയുടെ ബീജം വേർതിരിച്ചെടുക്കാനും ക്രയോപ്രൊസർവ് ചെയ്യാനും കേരള ഹൈക്കോടതി അനുമതി നൽകി. ഭാവിയിൽ ഭർത്താവിൻ്റെതായി ഒരു കുഞ്ഞ് പിറക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ഭാര്യ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതി അനുമതി.

ചിക്കൻപോക്സ് അണുബാധയെ തുടർന്ന് ഹർജിക്കാരിയുടെ ഭർത്താവിന് സെറിബ്രൽ വെനസ് ത്രോംബോസിസ് ബാധിക്കുകയും, ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തിലായിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്നുമാണ് ഹർജി സമർപ്പിച്ചത്.

ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ ബെഞ്ച് ഇത് അനുവദിക്കുകയും അംഗീകൃത അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആർടി) ക്ലിനിക്കിൻ്റെ സേവനം തേടുകയും ചെയ്തു. ഭർത്താവിന് ഈ നടപടിക്രമത്തിന് രേഖാമൂലമുള്ള സമ്മതം നൽകാൻ കഴിയില്ലെന്ന് ഭാര്യ തൻ്റെ ഹർജിയിൽ വാദിച്ചു. ഇ​നി വൈ​കി​യാ​ല്‍ പി​തൃ​ത്വ​ത്തി​നു​ള്ള സാ​ധ്യ​ത എ​ന്നേ​യ്ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് യു​വാ​വിൻ്റെ ബീ​ജം ശേ​ഖ​രി​ക്കാ​നും ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ക്കാ​നും (ക്ര​യോ​പ്രി​സ​ര്‍​വേ​ഷ​ന്‍) കോ​ട​തി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന​ട​ക്കം മ​റ്റു എ​ആ​ര്‍​ടി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ല്‍ ഏ​ഴി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related Posts