ഭാരതത്തിൻ്റെ സുരക്ഷയ്ക്കായി ജീവത്യാഗം ചെയ്ത ധീര സൈനികൻ സ്വർഗ്ഗീയ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ നാല്പത്തി ഒൻപതാമത് ജന്മദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം രാമമൂർത്തിനഗർ കാര്യകർത്താക്കൾ ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.
രാമമൂർത്തിനഗർ സർക്കിളിലുള്ള സന്ദീപ് ഉണ്ണികൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂർവ്വസൈനികരായ കൃഷ്ണകുമാർ കടമ്പൂർ, നടരാജൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ സംസാരിച്ചു.