നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ജാലഹള്ളി എം ഇ എസ് റോഡിലെ സെൻറ് ക്ലാരറ്റ് സ്കൂളിൽവച്ചായിരുന്നു ക്യാമ്പ്. സെൻറ് ക്ലാരറ്റ് ഇൻസ്റ്റിട്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ ഫാ.കെ ജെ മനോജ് കണ്ടത്തിങ്കരി ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് ശ്രീധരൻ നായർ, സെക്രട്ടറി സന്തോഷ് സി വി, ട്രെഷറർ നിധീഷ് കെ ആർ, നന്മ ഫൗണ്ടർ സെക്രട്ടറി വി എൻ പ്രസാദ്, ഡോ സ്വാതി നായർ എന്നിവർ നേതൃത്വം ക്യാമ്പിന് നൽകി.
പൊതുവിഭാഗം, ഗൈനക്കോളജി, ഇ എൻ ടി, യുറോളജി, ഓർത്തോപീഡിക്, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തി. സൗജന്യ ബി പി/ഷുഗർ പരിശോധനയും നടന്നു. നിരവധിപേർ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടിത്തി. രാവിലെ 9മണി മുതൽ 2 മണി വരെയായിരുന്നു ക്യാമ്പ്.
