ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടറിനായി വരി നിന്ന വയോധികൻ മരിച്ചു. മുഖ്തിയാർ അഹമ്മദ് (70) ആണ് മരിച്ചത്. ഫാറുഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.
ഗർഹിഖാൻ ഖാന സ്വദേശിയാണ് മുഖ്തിയാർ അഹമ്മദ്. ഗ്യാസ് സിലിണ്ടറിനായി വരിനിൽക്കുമ്പോൾ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുകയും കൂടെ ഉണ്ടായിരുന്നവർ സിപിആർ നൽകുകയും ചെയ്തു.
തുടർന്ന് മുഖ്തിയാർ അഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസമാണ് മുഖ്തിയാർ അഹമ്മദ് ഗ്യാസ് സിലിണ്ടറിനായി വരി നിന്നത്. മുഖ്തിയാർ തലേ ദിവസവും സിലിണ്ടറിനായി വരി നിന്നെങ്കിലും ഗ്യാസ് ലഭിച്ചിരുന്നില്ല.