തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ‌​ട്ട് മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. ഹോ‌​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​നി​ല്‍ ക​ര്‍​ക്കി (21) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ഴ​ക്കേ​ല പൊ​യ്പ്പാ​റ ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തുനിന്നാണ് ഇയാൾ മ​യി​ലി​നെ​യാ​ണ് ഇ​യാ​ൾ ക​ല്ലെ​റി​ഞ്ഞ് കൊ​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യിച്ചതിനെത്തുടർന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തിയെങ്കിലും ഇ​യാ​ൾ ക​ട​ന്നുക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Related Posts