കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെയാണ് നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തലിറങ്ങി സ്റ്റേഷനിലെത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് കൊലക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിം സന്തോഷ് കഴിഞ്ഞ വർഷം മാർച്ചിലാണ് കൊല്ലപ്പെട്ടത്. നിരവധി ക്രമിനൽ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

കൊലക്ക് ശേഷം ഒളിവിൽ പോയ അതുലിനെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. അതുൽ യാത്ര ചെയ്ത കാറിനെ ദേശീയപാത നിർമാണത്തിനായി നിർമ്മിച്ച താഴ്ച്ചയിലേക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ആറോളം പേർ അടങ്ങിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Posts