പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (14) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നത്. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി. നാളെ കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. അധിക സ്‌റ്റോപ്പുകൾ ഇവയ്ക്ക് അനുവദിച്ചിട്ടുണ്ട്.

12624 തിരുവനന്തപുരം – ചെന്നൈ മെയിൽ (സ്‌റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ), 16312 തിരുവനന്തപുരം – ശ്രീഗംഗാനഗർ എക്‌സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്‌ഷൻ), 16319 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ), 16629 തിരുവനന്തപുരം – മംഗളൂരു മലബാർ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ) 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ)

16343 തിരുവനന്തപുരം – രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ), 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) 16347 തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ ആണ്.∙

Related Posts