കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി യു ഡി എഫ് മുന്നണി തിരിച്ചു വരേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും അതിനു വേണ്ടി പ്രവർത്തിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവും ആണെന്നും അതിനാൽ ഒരു വോട്ട് പോലും പാഴാക്കാതെ യു ഡി എഫി ൻ്റെ വിജയത്തിനായി കർമരംഗത്ത് ഇറങ്ങണമെന്നും യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ സെക്രെട്ടറിയും കോണ്ഗ്രസ് വക്താവുമായ അബിൻ വർക്കി പ്രസ്താവിച്ചു .

പിണറായി സർക്കാറിൻ്റെ ദുർഭരണം അവസാനിച്ചു കേരളം ജനതക്ക് സർവമേഖലകളിലും പുരോഗതി കൈവരിക്കാനുമാകുന്ന വിധത്തിൽ ജനാധിപത്യ മതേതര ചേരിയിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിൻ്റെ പത്തു വർഷം സമസ്ത മേഖലയിലും പരാജയമാണ്. കാർഷിക, ആരോഗ്യ, ആഭ്യന്തര, വിദ്യാഭ്യാസ രംഗങ്ങളിൽ എല്ലാം വൻ പരാജയമാണ് പിണറായി സർക്കാർ. എത്രയും പെട്ടെന്ന് ഈ സർക്കാരിൻ്റെ ഭരണം അവസാനിച്ചു കാണണം എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നമുക്ക് തെളിവാണ്.

യു ഡി എഫ് കർണാടക സ്റ്റേറ്റ് കമ്മിറ്റി മടിവാള സീ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമവും പ്രവർത്തക കൺവെൻഷനും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ചെയർമാൻ അഡ്വക്കേറ്റ് സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. എം എം എ ജനറൽ സെക്രട്ടറി ടി സി സിറാജ്, എ ഐ കെ എം സി സി വൈസ് പ്രസിഡണ്ട് സിദ്ദിഖ് തങ്ങൾ, ഡി സി സി സെക്രട്ടറി അലക്സ്‌ ജോസഫ്, ഡോക്ടർസ് സെൽ ജില്ലാ പ്രസിഡണ്ട് ഡോ.നകുൽ, കെ പി സി ജനറൽ സെക്രട്ടറി, വിനു തോമസ്, റെജി കുമാർ, എ ആർ രാജേന്ദ്രൻ ഈസ നീലസന്ദ്ര , നജീബ്, സഞ്ജയ്, അലക്സ്‌ ലത്തീഫ് ഹാജി ആർ സി പുരം, ഷംസുദ്ദീൻ കൂടാളി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുസ്തഫ താനേ റോഡ്, തുടങ്ങിയവർ പ്രസംഗിച്ചു

ഡോക്ടർ പൽപു അവാർഡ് നേടിയ സത്യൻ പുത്തൂരിനെ ചടങ്ങിൽ ആദരിച്ചു. മെറ്റി കെ ഗ്രെസ്, അഡ്വക്കേറ്റ് പ്രമോദ് വരപ്രത്, സജു ടി ജോസഫ്, സുമോജ് മാത്യു, അഡ്വ.രാജ്‌മോഹൻ, വി ടി തോമസ്, ജോഷി കരിങ്ങോഴക്കൽ, അടൂർ രാധാകൃഷ്ണൻ, സാജിത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ നാസർ നീലസന്ദ്ര സ്വാഗതവും ട്രേഷറർ ജയ്സൻ ലൂക്കോസ് നന്ദിയും പറഞ്ഞു.

Related Posts