ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1.45ന് കണിയാപുരം മസ്താന് മുക്കിലുണ്ടായ അപകടത്തിൽ കണിയാപുരം പള്ളിനട സ്വദേശി അഫ്രാനാണ് മരിച്ചത്.
സംഭവസ്ഥലത്തുവച്ച് തന്നെ അഫ്രാന് ജീവൻ നഷ്ടമായിരുന്നു. സിമന്റ് കയറ്റിക്കൊണ്ടുപോയ ലോറിയില്‍ ബൈക്ക് തട്ടിയശേഷം യുവാവ് വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്റെ തലയില്‍ക്കൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.