മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ലോറിയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂർ പാലത്തിന് സമീപമായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് വരികയായിരുന്നു ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
മുഹമ്മദ് ഫായിസിൻ്റെ പിതാവ്: മൊയ്തീൻ. മാതാവ്: സൽമത്ത്. സഹോദരങ്ങൾ: തസ്‌ലിം, തെസ്നി.
അംനത്തിൻ്റെ പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: സൈനബ. മകൻ: ഹിഷാം ഹാലിം. ബന്ധുക്കളെത്തിയശേഷം മൃതദേഹപരിശോധന നടത്തി ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.