കൊച്ചിയിൽ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. അവരുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി എന്ന് ഡോക്ടർമാർ. ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റു ചികിത്സകൾ തുടങ്ങുമെന്ന് ഡോക്‌ടർമാർ പറഞ്ഞു. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് ഉമതോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയത്. ഡിസംബര്‍ 29-ന് ആയിരുന്നു ഉമതോമസ് എം.എല്‍.എ കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് 15 അടി താഴേക്ക് വീഴുന്നത്. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതോടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Posts