സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി. പാ​ർ​ട്ടി ന​യ​ങ്ങ​ളോ​ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് കൂ​ട്ട രാ​ജി​ക്ക് കാ​ര​ണ​മാ​യ​ത്. എ​ൻ​സി​പി വി​ട്ട ആ​യി​ര​ത്ത​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​ൽ ചേ​രു​മെ​ന്ന് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ണ്ട് ആ​റ്റു​കാ​ൽ അ​ജി അ​റി​യി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ‌ രാ​ജി വ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ന്ദു ര​വീ​ന്ദ്ര​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡണ്ടുമാ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി നിരവധി നേതാക്കളും പ്ര​വ​ർ​ത്ത​കരും ആ​റ്റു​കാ​ൽ അ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​ൽ ല​യി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​ൽ ഉ​പാ​ധി​ക​ളി​ല്ലാ​തെ അം​ഗ​ത്വ​മെ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കാ​നാണ് രാ​ജി​വ​ച്ച നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തീ​രു​മാ​നി​ച്ചതെന്നറിയുന്നു.

Related Posts