ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. രൂപേഷ്, മിഥുൻ ലാൽ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലൻ്റെ തോടന്നൂരിലെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്.

മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിൻ്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യവും പുറത്തു വന്നിരുന്നു.

Related Posts