ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലെ വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തമിഴ്നാടിനെ കീഴടക്കിയാണ് കേരളം ആറാം സ്വർണം വിജയിച്ചത്.
3-2നാണ് കേരളത്തിൻ്റെ വിജയം. സ്കോർ- 25-19, 22-25, 22-25, 25-14, 15-7. മത്സരത്തിൻ്റെ ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. നാലാം സെറ്റിൽ കേരളം മുന്നിലെത്തിയതോടെ അഞ്ചാം സെറ്റിൽ പോരാട്ടം കടുത്തു. ഒടുവിൽ തമിഴ്നാടിനെ വീഴ്ത്തി കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു.