നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. നൂറുകണക്കിനു പേരാണ് സ്ഥാനാർഥിത്വം ആഗ്രഹിച്ച് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ ടിവികെയുടെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കം. ടിവികെയ്ക്ക് വിസിൽ ചിഹ്നമാണ് അനുവദിച്ചിട്ടുള്ളത്. ടിവികെ പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.