മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ൽ ജ​സ​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ർ കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് വൈ​കു​ന്നേ​രമുണ്ടായ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് വാ​ച്ച​ർ ഷൈ​ജു (28) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങി​യെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് 10 ​പേ​ര​ട​ങ്ങു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തുകയായിരുന്നു.

ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നി​ടെ ഒരു കാട്ടാന ഷൈ​ജു​വി​നെ ആ​ക്ര​മി​ച്ചു. ഉ​ടനെ ത​ന്നെ ഷൈ​ജു​വി​നെ മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Related Posts