മന്ത്രി ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ഡിജിപിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ബിനു പുളിയിലാണ് പരാതി നൽകിയത്.
ഇരുവരും ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും അത് മറച്ചു വച്ചെന്നാണ് ആരോപിക്കുന്നത്. ഗണേശിൻ്റെ ഭാഗത്തു നിന്നുണ്ടായ മോശം കാര്യത്തെക്കുറിച്ച് ആർ ശ്രീലേഖയോടും വീണ വിജയനോടും പറഞ്ഞിരുന്നുവെന്ന് ഗണേശ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്.
സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ പേര് അഡ്ജസ്റ്റ്മെൻ്റ് വകുപ്പ് എന്നാക്കണമെന്നും ഭാര്യ തന്നെ ഗണേശ് കുമാറിനെതിരെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ബിജെപി നേതാവ് ശ്രീലേഖയും മുഖ്യമന്ത്രിയുടെ മകളും കാര്യങ്ങൾ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ശ്രീലേഖയും വീണയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.