കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ ഈ വർഷത്തെ റംസാൻ റിലീഫ് കിറ്റ് വിതരണം നീലസന്ദ്രയിൽ ആരംഭിച്ചു. കിറ്റ് വിതരണം മൂസ വൈക്കിംഗ് ഉൽഘാടനം ചെയ്തു.
ബാംഗ്ലൂരിലെ പത്തോളം പ്രദേശങ്ങളിലെ റിലീഫ് കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്ന് പ്രസിഡൻ്റ് ഈസ ടി.ടി.കെ അറിയിച്ചു. അശ്റഫ് സാഗർ, സിറാജ് കൊല്ലത്തി, അയാസ്, മുസ്തഫ വി.കെ, അസ്ഗർ, സിറാജ് വണ്ണാർപേട്ട്, റിയാസ്, നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.