ബംഗളൂരു വിമാനപുരയിലെ കൈരളീ കലാ സമിതി, കൈരളി നിലയം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കൈരളി മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രശസ്ത കവി ഡോ.ഷീജ വക്കം മുഖ്യാതിഥിയായിരുന്നു.

കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി കെ സുധീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വൈസ് ചെയർപേഴ്സൺ സീന മനോജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി മഹിളാവേദി കൺവീനർ അയന മധു നന്ദി പറഞ്ഞു. ജോയിൻ്റ് കൺവീനർമാരായ രശ്മി പ്രകാശ്, അനില ജിതേഷ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

കൈരളി മഹിളാ വേദി അംഗങ്ങൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ അരങ്ങേറി.

Related Posts